യുഎഇയില്‍ ഇപ്പോഴുള്ളത് 8696 കൊവിഡ് രോഗികള്‍ മാത്രം; ഇന്ന് ഒരു കൊവിഡ് മരണം

Published : Sep 05, 2021, 05:25 PM IST
യുഎഇയില്‍ ഇപ്പോഴുള്ളത് 8696 കൊവിഡ് രോഗികള്‍ മാത്രം; ഇന്ന് ഒരു കൊവിഡ് മരണം

Synopsis

പുതിയതായി നടത്തിയ 3,02,164 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,23,262 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ 971 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,387 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

പുതിയതായി നടത്തിയ 3,02,164 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,23,262 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,12,521 പേര്‍ രോഗമുക്തരാവുകയും 2,046 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 8,696 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റെക്കോർഡ് വരുമാനവുമായി ലുലു; വിജയ രഹസ്യം പങ്കുവച്ച് എം എ യൂസഫലി, 2025 ൽ മാത്രം തുറന്നത് 20 സ്റ്റോറുകൾ
അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌