
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ കുവൈത്തിൽ രേഖപ്പെടുത്തിയത് ആകെ 8,814 തീപിടുത്തങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും. കുവൈത്ത് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 3,532 എണ്ണം ഫയർ സ്റ്റേഷനുകൾ കൈകാര്യം ചെയ്ത രക്ഷാപ്രവർത്തനങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ തീപിടുത്തങ്ങളും രക്ഷാപ്രവർത്തനങ്ങളും നടന്നത് കാപിറ്റൽ ഗവർണറേറ്റിലാണ്. അവിടെ ഈ കാലയളവിൽ 1,364 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,268 അപകടങ്ങളുമായി ഹവല്ലി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും, 1,256 അപകടങ്ങളുമായി അഹ്മദി ഗവർണറേറ്റ് മൂന്നാം സ്ഥാനത്തുമെത്തി. 1,166 അപകടങ്ങളുമായി ഫർവാനിയ നാലാമതും, 1,150 അപകടങ്ങളുമായി മറൈൻ ഫയർ ഡിപ്പാർട്ട്മെൻ്റ് അഞ്ചാമതും, 1,134 അപകടങ്ങളുമായി മുബാറക് അൽ കബീർ ഗവർണറേറ്റ് ആറാമതും, 834 അപകടങ്ങളുമായി ജഹ്റ ഗവർണറേറ്റ് ഏഴാമതും എത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ