ജിദ്ദ പുസ്‍തക മേളക്ക് തുടക്കം; 900 പ്രസാധകർ പങ്കെടുക്കുന്നു, ഡിസംബർ 17 വരെ നീണ്ടുനില്‍ക്കും

Published : Dec 10, 2022, 04:05 PM IST
ജിദ്ദ പുസ്‍തക മേളക്ക് തുടക്കം; 900 പ്രസാധകർ പങ്കെടുക്കുന്നു, ഡിസംബർ 17 വരെ നീണ്ടുനില്‍ക്കും

Synopsis

ഡിയോ ബുക്കുകൾക്കുള്ള പവലിയനുകൾ, ഡിജിറ്റൽ ലൈബ്രറി, വായനാ സെഷനുകളും ഏരിയകളും, പുസ്തക പ്രേമികളെ ഒന്നിപ്പിക്കുന്ന കഫേകൾ എന്നിവയും മേള നഗരിയിലുണ്ട്.  

റിയാദ്: ജിദ്ദ പുസ്തകമേള ആരംഭിച്ചു. സൗദി അറേബ്യയിലെയും അന്താരാഷ്‌ട്ര സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും പ്രഭാഷകരുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ‘സൂപ്പർ ഡോം’ കേന്ദ്രത്തിൽ സാഹിത്യ - പ്രസിദ്ധീകരണ - വിവർത്തന അതോറിറ്റി പുസ്തക മേള ഉദ്ഘാടനം ചെയ്തത്. 

ഇത്തവണ മേളയിൽ 900-ല്‍ അധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.  സ്വയം പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ 400-ല്‍ അധികം പുസ്തകങ്ങൾ മേളയിലുണ്ട്. ഓഡിയോ ബുക്കുകൾക്കുള്ള പവലിയനുകൾ, ഡിജിറ്റൽ ലൈബ്രറി, വായനാ സെഷനുകളും ഏരിയകളും, പുസ്തക പ്രേമികളെ ഒന്നിപ്പിക്കുന്ന കഫേകൾ എന്നിവയും മേള നഗരിയിലുണ്ട്.  
പ്രാദേശികവും അന്തർദേശീയവുമായ രചയിതാക്കളുടെയും എഴുത്തുകാരുടെയും ശിൽപശാലകളും വായനക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന ‘ബുക്ക് ടോക്ക്’, ഡയലോഗ് സെഷനുകൾ, കവിതാ സായാഹ്നങ്ങൾ, ജാപ്പനീസ് കാർട്ടൂണുകൾക്കായുള്ള കോമിക്സ് (ആനിമേഷൻ), തിയേറ്റർ, സ്റ്റോറി ടെല്ലേഴ്‌സ് കോർണർ, ഗെയിംസ് ഏരിയ, ഇൻട്രാക്ടീവ് ഷോകൾ, ആക്‌റ്റിവിറ്റികൾ എന്നിവക്കായി പ്രത്യേക മേഖലകളും മേളയിലുണ്ട്. 

ജിദ്ദ പുസ്തക മേള ഈ മാസം 17 വരെ തുടരും. സമഗ്രവും വൈവിധ്യപൂർണവുമായ നൂറിലധികം വരുന്ന വിവിധ സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ മേളയോടനുബന്ധിച്ച് നടക്കും. രണ്ട് സെമിനാറുകളുണ്ടാകും. ആദ്യത്തേത് ഡിജിറ്റൽ പ്രസിദ്ധീകരണത്തിനും രണ്ടാമത്തേത് സയൻസ് ഫിക്ഷനുമാണ്. രാജ്യത്ത് ആദ്യമായായിരിക്കും ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയുടെ സാംസ്‌കാരിക രംഗത്തെ സമ്പന്നമാക്കുന്ന സാഹിത്യ നിലയമായിരിക്കും ജിദ്ദ പുസ്തകമേളയെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ പറഞ്ഞു.

Read also:  സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി