പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Published : Dec 09, 2022, 10:36 PM IST
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Synopsis

മദീനയിൽനിന്ന് 100 കിലോമീറ്റർ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. ജിദ്ദയിൽനിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷൻഫീദ് പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മദീനയിലുണ്ടായ അപകടത്തിൽ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷൻഫീദാണ് (23) മരിച്ചത്. മദീനയിൽനിന്ന് 100 കിലോമീറ്റർ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. ജിദ്ദയിൽനിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷൻഫീദ് പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. 

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയർ കെ.എസ്.ഇ.ബി. ചെമ്പ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എൻജിനീയർ ), കെ.സി. ഇഖ്ബാൽ.

Read More -  വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകൾ ഒന്നാം നിലയിലെ മുറിയിൽ ഉറക്കത്തിൽ, താഴത്തെ നിലയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി വീട്ടുജോലിക്കാരൻ
'സി.ജെ റോയ് നിർഭയനായിരുന്നു...', വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം