Latest Videos

ഒമാനില്‍ 60 വിദേശികള്‍ ഉള്‍പ്പെടെ 93 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Apr 26, 2020, 4:46 PM IST
Highlights

333 പേർ സുഖം പ്രാപിച്ചുവെന്നും  മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

മസ്കറ്റ്: ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 60 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 1998ലെത്തിയെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 

333 പേർ സുഖം പ്രാപിച്ചുവെന്നും  മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെ ഒമാനിൽ കൊവിഡ് 19  വൈറസ് ബാധ മൂലം പത്ത് പേരാണ് മരണപ്പെട്ടിട്ടുള്ളത്. മൂന്നു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ഏഴു വിദേശികളുമാണ് മരിച്ച പത്തുപേര്‍.   

Read More: നാട്ടിലെത്താന്‍ തയ്യാറെടുത്ത് പ്രവാസി സമൂഹം; താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ 30 ശതമാനമെന്ന് സന്നദ്ധ സംഘടനകള്‍

click me!