Asianet News MalayalamAsianet News Malayalam

നാട്ടിലെത്താന്‍ തയ്യാറെടുത്ത് പ്രവാസി സമൂഹം; താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ 30 ശതമാനമെന്ന് സന്നദ്ധ സംഘടനകള്‍

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മുപ്പത് ലക്ഷം മലയാളികള്‍ കഴിയുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ മുപ്പത് ശതമാനം ആളുകള്‍ നാട്ടിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവിധസന്നദ്ധ സംഘടനകള്‍ നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്.

welfare organizations said that 30 percentage of expats ready to return back
Author
UAE, First Published Apr 26, 2020, 3:01 PM IST

ദുബായ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി സമൂഹം. നോര്‍ക്കാ റൂട്ട്‌സിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാമെന്നാണ് ഇവരുടെ പ്രതീക്ഷ. ആദ്യഘട്ടത്തില്‍  മുപ്പത് ശതമാനം ആളുകള്‍ നാട്ടിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മുപ്പത് ലക്ഷം മലയാളികള്‍ കഴിയുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ മുപ്പത് ശതമാനം ആളുകള്‍ നാട്ടിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവിധസന്നദ്ധ സംഘടനകള്‍ നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്. എട്ടുലക്ഷത്തി മുപ്പതിനായിരം മലയാളികള്‍ വസിക്കുന്ന യുഎഇയില്‍ കെഎംസിസി നടത്തിയ രജിസ്‌ട്രേഷനിലൂടെ നാലു ദിവസത്തിനിടെ 30,000പേരാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് ശതമാനം പേര്‍ ഗര്‍ഭിണികളാണ്. ഇവരില്‍ ഏറെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരും സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുന്നതിനായാണ് സന്നദ്ധസംഘടനകള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുത്തത്. 

അതേസമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങിക്കിടന്ന 12 പ്രവാസികളുടെ മൃതദേഹം ഇന്നും നാളേയുമായി നാട്ടിലേക്ക് കൊണ്ടുപോകും, ഇതില്‍ ഏഴുപേര്‍ മലയാളികളാണ്. ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42,856ആയി. 254പേര്‍ മരിച്ചു.

സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചു. സൗദി അറേബ്യയില്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് മക്ക ഒഴികെയുള്ള മേഖലകളില്‍ ഭാഗികമായി ഇളവ് അനുവദിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ദുബായില്‍ മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. റമദാന്റെ ഭാഗമായി അനുവദിച്ച ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios