
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍. ഒരു കുവൈത്തി പൗരനാണ് സാല്‍മിയയില്‍വെച്ച് പിടിയിലായത്. പത്ത് പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുത്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം.
ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പ്രവാസികള്‍ പരാതി നല്‍കിയിരുന്നു. ഇവരെല്ലാം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരിച്ചറിയുകയും ചെയ്‍തു. കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ച് ഉപയോഗിച്ചു വരികയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രവാസികളെ തടഞ്ഞുവെയ്ക്കുകയും അവരില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും അപഹരിക്കലുമായിരുന്നു ഇയാളുടെ രീതി. അജ്ഞാതനായ വ്യക്തിയുടെ തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടിയതോടെ പ്രതിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. അന്വേഷണത്തിനൊടുവില്‍ ഹവല്ലിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.
Read also: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയില്‍ പിഴവ്; ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam