ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Jun 09, 2023, 05:11 PM IST
ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Synopsis

അപകടത്തെ കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്റ പ്രദേശത്തെ സിക്സ്ത്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം. ടാങ്കറില്‍ ലോഡ് ഉണ്ടായിരുന്നില്ല. അപകടത്തെ കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തിയപ്പോൾ ടാങ്കർ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടാങ്കര്‍ ഡ്രൈവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

Read also: യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുവൈത്തില്‍ ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും,

അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി