പൗരത്വം തിരുത്തി സര്‍ക്കാര്‍ ജോലി നേടി; കുവൈത്തില്‍ വിദേശിക്ക് ശിക്ഷ

By Web TeamFirst Published Apr 2, 2022, 3:38 PM IST
Highlights

വ്യാജ രേഖകള്‍ ചമച്ചുണ്ടാക്കിയ കൃത്രിമ പൗരത്വം മറയാക്കി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ ഇയാള്‍ ജോലി ചെയ്‍തു വരികയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വം രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ വിദേശിക്ക് മൂന്ന് വര്‍ഷം കഠിന് തടവ്. സൗദി പൗരനെയാണ് കുവൈത്ത് പരമോന്നത കോടതി ശിക്ഷിച്ചത്. നേരത്തെ ഇയാളെ കീഴ്‍കോടതി വെറുതെ വിട്ടിരുന്നെങ്കിലും പരമോന്നത കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

വ്യാജ രേഖകള്‍ ചമച്ചുണ്ടാക്കിയ കൃത്രിമ പൗരത്വം മറയാക്കി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ ഇയാള്‍ ജോലി ചെയ്‍തു വരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. ഒരു കുവൈത്ത് സ്വദേശിയുടെ ഫയലുകളില്‍ സ്വന്തം പേര് ചേര്‍ത്താണ് ഇയാള്‍ കൃത്രിമ പൗരത്വം രേഖകളുണ്ടാക്കിയതെന്നും കണ്ടെത്തി. എന്നാല്‍ കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഈ വിധിക്കെതിരായ അപ്പീല്‍ പരമോന്നത കോടതിയുടെ പരിഗണനയ്‍ക്ക് വന്നപ്പോള്‍ നേരത്തെയുണ്ടായിരുന്ന വിധി റദ്ദാക്കുകയും പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.

click me!