മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി ഷാർജ പോലീസ്

Published : Feb 10, 2025, 09:44 AM ISTUpdated : Feb 10, 2025, 09:46 AM IST
മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി ഷാർജ പോലീസ്

Synopsis

അൽ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

ഷാർജ : ഷാർജയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അൽ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ശക്തമാക്കി. വസ്ത്രമൊന്നും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. 

read more: ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, കുവൈത്തിൽ മൂന്നു പേർ പിടിയിൽ

മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പൽ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് അധികൃതരെ അറിയിച്ചു. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ പൊക്കിൾകൊടി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ഫോറൻസിക് ലാബിലേക്കും മാറ്റി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത