കുവൈത്തിൽ ​ഗതാ​ഗതക്കുരുക്കിനിടെ റോഡിൻ്റെ മധ്യത്തിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Published : Mar 07, 2025, 04:04 PM IST
കുവൈത്തിൽ ​ഗതാ​ഗതക്കുരുക്കിനിടെ റോഡിൻ്റെ മധ്യത്തിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Synopsis

ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നി​ഗമനം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്. ഫിഫ്ത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കനത്ത ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു വാഹനത്തിന് തീപിടിച്ചതെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ഗതാ​ഗത തടസ്സം ഉണ്ടാകുകയും സാൽമിയ ഭാ​ഗത്തേക്കുള്ള റോഡ് പൂർണമായും അടച്ചാണ് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാക്കിയതെന്നും അധികൃതർ അറിയിച്ചു

ഹവല്ലിയിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പൂർണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നി​ഗമനം.സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ അ​ഗ്നി സുരക്ഷ മാർ​ഗ നിർദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഫയർ ഫോഴ്സ് അധികൃതർ എടുത്തുപറഞ്ഞു.   

read more: കേവൽറാം ആൻഡ് സൺസ് ​ഗ്രൂപ്പ് ചെയർമാൻ ബാബു കേവൽറാം ബഹ്റൈനിൽ അന്തരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിന്​ സമീപം മിസൈൽ പതിച്ചു, ഇന്ത്യൻ പൗരൻ ഉൾപ്പടെ 2 പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്
വിമാനത്താവളത്തിൽ 3 ദിവസം കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, 3 തവണ റീ ഷെഡ്യൂൾ ചെയ്ത വിമാനം റിയാദിൽ നിന്ന് രാത്രി കോഴിക്കോട്ടേക്ക് പറന്നുയരും