Gulf News : പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ യുവതിക്ക് വധശിക്ഷ

Published : Dec 17, 2021, 08:56 AM IST
Gulf News : പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ യുവതിക്ക് വധശിക്ഷ

Synopsis

കുവൈത്തിലെ അബ്‍ദുല്ല അല്‍ മുബാറകില്‍ പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ എത്യോപ്യക്കാരിക്ക് കോടതി വധശിക്ഷ വിധിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ (Capital Punishment). ജഡ്‍ജി അബ്‍ദുല്ല അല്‍ ഒത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി (Kuwait Criminal Court) ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കഴിഞ്ഞ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായിരുന്നു കേസിന് ആധാരമായ കൊലപാതകം നടന്നതെന്ന് അല്‍ റായ് ദിനപ്പത്രം (Al-Rai Daily) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എത്യോപ്യക്കാരിയായ യുവതി കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായി. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.


മനാമ: ബഹ്റൈനില്‍ (Manama) മനുഷ്യക്കടത്ത് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ (human trafficking charges) ഏര്‍പ്പെട്ട 18 പേര്‍ക്ക് കോടതി 10 വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ 14 പുരുഷന്മാരും മൂന്ന് സ്‍ത്രീകളും ഒരു ഇന്തോനേഷ്യന്‍ യുവതിയുമാണ് സംഘത്തിലുള്ളത്. ഇവര്‍ പ്രവാസി വനിതകളെ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പൂട്ടിയിടുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും (forcing into prostitution) ചെയ്‍തതായി ഹൈ ക്രിമിനല്‍ കോടതിയുടെ (High Criminal Court) വിധിന്യായത്തില്‍ പറയുന്നു.

ഒരു ഷെഫും ഒരു വ്യവസായിയും ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. മനാമയില്‍ പല സ്ഥലങ്ങളിലുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ ഇവര്‍ 11 പ്രവാസി വനിതകളെ പൂട്ടിയിടുകയായിരുന്നു. ഗാര്‍ഹിക തൊഴിലാളികളായും മറ്റും ജോലി ചെയ്‍തിരുന്ന പ്രവാസി വനിതകളെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ക്ലീനിങ് ജോലികള്‍ വാഗ്ദാനം ചെയ്‍താണ് സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ ഇന്തോനേഷ്യന്‍ യുവതി താന്‍ സംഘത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്‍തു. 

22 വയസുള്ള ഇന്തോനേഷ്യന്‍  യുവതി പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതും സംഘത്തെ വലയിലാക്കിയതും. പരാതിക്കാരിയായ യുവതിയെ  പ്രലോഭിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലെത്തിച്ച ശേഷം ഇവിടെ പൂട്ടിയിട്ടെങ്കിലും ഒന്നാം നിലയിലെ ജനലിലൂടെ രക്ഷപ്പെട്ട് പുറത്തെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിചാരണയില്‍ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്‍തു. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി