
റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനും സൗദി അറേബ്യയിലെത്തി.
റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ അവർ ശ്രമം നടത്തും. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.
Read Also - വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു
റഹീമിന്‍റെ മോചന ഹര്‍ജി പരിഗണിക്കുന്നതിനുള്ള റിയാദ് ക്രിമിനൽ കോടതിയിലെ സിറ്റിങ് നവംബർ 17ന് നടക്കും. നവംബർ 21 ആയിരുന്നു നേരത്തെ കോടതി അറിയിച്ച തീയതി. പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് 17 ലേക്ക് മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ