വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു

Published : Nov 01, 2024, 11:21 AM ISTUpdated : Nov 01, 2024, 11:27 AM IST
വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു

Synopsis

സ്റ്റെപ്പ് ലാഡറില്‍ നിന്ന് വീണാണ് യുവതി മരിച്ചത്. 

റിയാദ്: വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലയൺ എയറിെൻറ എ-330 വിമാനത്തിൽ നടന്ന അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതായി നാഷനൽ സേഫ്റ്റി സെൻറർ ചൊവ്വാഴ്ച  പ്രസ്താവനയിൽ പറഞ്ഞു. 

മദീന വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്ന എൽ.എൻ 074 നമ്പർ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു. ഉടൻ തന്നെ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെൻററിൽനിന്നുള്ള പ്രത്യേക സംഘങ്ങൾ അപകടസ്ഥലത്തെത്തി. സാഹചര്യങ്ങൾ അറിയുന്നതിനും കാരണങ്ങൾ നിർണയിക്കുന്നതിനും ആവശ്യമായ അന്വേഷണ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ ശിപാർശകൾ കേന്ദ്രം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Read Also -  ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് തുറന്നു; പിന്നാലെ അപകടം, 44കാരൻ സൗദിയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന