അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്

Published : Dec 26, 2019, 05:13 PM IST
അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്

Synopsis

അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ഇത് സംബന്ധിച്ചുള്ള വിശദമായ അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം പുറത്തുവിട്ടിട്ടുണ്ട്. 

അബുദാബി: നാല് ദിവസത്തേക്ക് അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 29 ഞായറാഴ്ച വരെയാണ് നിയന്ത്രണം. അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ഇത് സംബന്ധിച്ചുള്ള വിശദമായ അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ