വ്യാജ വാക്സിനേഷന്‍  സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ പ്രവാസി നഴ്‍സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നഴ്‍സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടനെ കുവൈത്തില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Read also:  ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു

നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയാന്‍ വിമാനത്താവളത്തില്‍ വിപുലമായ സംവിധാനമൊരുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിനായി 2,28,500 ദിനാറിന്റെ (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം ഉന്നത അധികാരികളില്‍ നിന്ന് അനുമതി തേടി.

നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിരലടയാളങ്ങളും മറ്റ് ഇമേജുകളും ശേഖരിച്ച് സൂക്ഷിക്കാനും ഇവര്‍ പിന്നീട് രാജ്യത്തേക്ക് മടങ്ങി വരുന്നത് തടയാനും വേണ്ടിയാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ സംവിധാനമൊരുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. പദ്ധതി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കുകയെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Read also:  യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി