Big ticket New Year Bonanza : ന്യൂ ഇയര്‍ ഓഫറുമായി ബിഗ് ടിക്കറ്റ്; രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം

Published : Dec 29, 2021, 11:30 AM IST
Big ticket New Year Bonanza : ന്യൂ ഇയര്‍ ഓഫറുമായി ബിഗ് ടിക്കറ്റ്; രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം

Synopsis

ന്യൂ ഇയര്‍ ബൊണാന്‍സയിലൂടെ ടിക്കറ്റുകള്‍ എടുക്കന്നവര്‍ക്ക് രണ്ട് ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുമായി രംഗത്ത്. ഡിസംബര്‍ 29നും 30നുമായി നടക്കുന്ന 'ന്യൂ ഇയര്‍ ബൊണാന്‍സ' ഓഫറിലൂടെ രണ്ട് ബിഗ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഡിസംബര്‍ 29, 30 തീയ്യതികളില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ 'ന്യൂ ഇയര്‍ ബൊണാന്‍സ'യുടെ പ്രത്യേക ഇലക്ട്രോണിക്കുള്ള എന്‍ട്രിയും ലഭ്യമാവും. ഇതില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഡിസംബര്‍ 31ന് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി വിജയികളെ പ്രഖ്യാപിക്കും.

10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സമ്മാനമുള്ള ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ അവസാന വിജയിയും ഇനി തെരഞ്ഞെടുക്കപ്പെടാനുണ്ട്. ഇപ്പോള്‍ ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിലൂടെ ജനുവരി ഒന്നിന് നടക്കുന്ന ആ നറുക്കെടുപ്പിലെ വിജയിയും ഒരുപക്ഷേ നിങ്ങളായി മാറാമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറയുന്നു. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഡിസംബറില്‍ ബിഗ് ടിക്കറ്റ് ഒരുക്കിയത്. ഈ മാസം വാങ്ങിയ എല്ലാ ടിക്കറ്റുകളും ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന ട്രെമണ്ടസ് 25 മില്യന്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിനായുള്ള ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും. രണ്ടര കോടി ദിര്‍ഹത്തിന്റെ (50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് പുറമെ 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും മറ്റ് നാല് ക്യാഷ് പ്രൈസുകളുമാണ് ജനുവരി മൂന്നിന് വിജയികളെ കാത്തിരിക്കുന്നത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍-ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങാനാവും. എത്രയും വേഗം ബിഗ് ടിക്കറ്റ് സ്വന്തമാക്കി ഈ വര്‍ഷാവസാനം ബിഗ് ടിക്കറ്റിനൊപ്പം അടിച്ചുപൊളിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ