
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു (Expat sentenced to death). വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് (Kuwait Criminal court) പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‍തുതകളും പ്രതിയുടെ കുറ്റസമ്മത മൊഴിയും പരിഗണിക്കുമ്പോള്‍ മയക്കുമരുന്ന് കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായും കോടതിയുടെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
മനാമ: കൊവിഡ് നിയമങ്ങള്‍(Covid rules) ലംഘിച്ച നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്‌റൈന്‍ എക്‌സിബിഷന്‍ ആന്‍ഡ് ടൂറിസം അതോറിറ്റി എന്നിവയുടെ കീഴില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
രാജ്യത്ത് യെല്ലോ ലെവല്‍ പ്രഖ്യാപിച്ചതോടെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ. നേരത്തെ 22 റെസ്‌റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. യെല്ലോ ലെവല്‍ പ്രഖ്യാപിച്ച ശേഷം ഇതുവരെ 128 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 22 സഥാപനങ്ങള്‍ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. 11 സലൂണുകളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam