ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ആ ഇന്ത്യക്കാരനെ ഒടുവില്‍ കണ്ടെത്തിയെന്ന് അബുദാബി ബിഗ് ടിക്കറ്റ്

Published : Apr 06, 2019, 10:03 AM ISTUpdated : Apr 06, 2019, 10:05 AM IST
ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ആ ഇന്ത്യക്കാരനെ ഒടുവില്‍ കണ്ടെത്തിയെന്ന് അബുദാബി ബിഗ് ടിക്കറ്റ്

Synopsis

മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (ഏകദേശം 18 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടന്‍ വേദിയില്‍ വെച്ചുതന്നെ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ ചെയ്തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. 

അബുദാബി: കഴിഞ്ഞ ബുധനാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി. സമ്മാനവിവരം അറിയിക്കാന്‍ അബുദാബിയിലെയും ഇന്ത്യയിലെയും ഇയാളുടെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (ഏകദേശം 18 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടന്‍ വേദിയില്‍ വെച്ചുതന്നെ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ ചെയ്തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇന്ത്യയിലെയും യുഎഇയിലെയും ഫോണ്‍ നമ്പറുകളില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വീണ്ടും ശ്രമിച്ചപ്പോള്‍ ഒരു കുട്ടിയാണ് ഫോണെടുത്തത്. അച്ഛന്‍ മുംബൈയിലേക്ക് പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി.

വളരെ പ്രധാനപ്പെട്ട ഒരുകാര്യം തനിക്ക് പറയാനുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്നും പറഞ്ഞെങ്കിലും നാളെ വിളിക്കാനായിരുന്നു മകള്‍ പറഞ്ഞത്. അച്ഛന്‍ വിളിക്കുമ്പോള്‍ ഇങ്ങനെയൊരാള്‍ വിളിച്ചിരുന്നതായി താന്‍ പറയാമെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ഭാഗ്യവാനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

ഇതിന് പിന്നാലെ യുഎഇയിലെ ചില മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കണ്ടെത്തി. മംഗളുരു സ്വദേശിയായ അദ്ദേഹം തീര്‍ത്ഥാടനത്തിനായി മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണെന്നും അതികൊണ്ടാണ് ഫോണില്‍ കിട്ടാത്തതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. 26നാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. പോകുംവഴി സുഹൃത്തുക്കളുമായി ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് ടിക്കറ്റെടുക്കുയായിരുന്നു. 

വിജയിയെ കണ്ടെത്തിയെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞ‌് കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തു. ഒന്നാം സമ്മാനം നേടിയതില്‍ അദ്ദേഹം അതീവ സന്തുഷ്ടനാണെന്നും വീഡിയോയില്‍ പറയുന്നു. 202-ാം സീരീസിലുള്ള 085524 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാന്റ് റോവര്‍ കാറും ഇന്ത്യക്കാരന് തന്നെയാണ് ലഭിച്ചത്. ആദ്യ 10 സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെ സ്വന്തമാക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ