പ്രകൃതി വിരുദ്ധ പീഡനം; സൗദിയിൽ പൊലീസുകാരന് വധശിക്ഷ

By Web TeamFirst Published Apr 5, 2019, 12:37 AM IST
Highlights

ഏതാനും വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റഷനില്‍ എത്തിച്ച ഇവരില്‍ ഒരാളെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കുകയും ചെയ്തതായാണ് പൊലീസുകാരന് എതിരായുള്ള കുറ്റം.

റിയാദ്: സൗദിയിൽ അധികാര ദുര്‍വിനിയോഗം നടത്തിയ പൊലീസുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി. അനധികൃതമായി കസ്റ്റഡിയിലെടുത്തയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് ശിക്ഷ. അതിക്രമവും അധികാര ദുര്‍വിനിയോഗവും സേവനത്തില്‍ വിശ്വാസ വഞ്ചനയും നടത്തിയ കുറ്റത്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥനെ വധശിക്ഷക്കു വിധേയമാക്കിയത്.

ഖാലിത് ബിന്‍ മില്‍ഫി അല്‍ ഉതൈബി എന്ന ഉദ്യോഗ്‌സഥനെയാണ് റിയാദിൽ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദില്‍ ഒരു പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ ഏതാനും വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്നു പൊലീസ് സ്റ്റഷനില്‍ എത്തിച്ച ഇവരില്‍ ഒരാളെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കുകയും ചെയ്തതായാണ് സുരക്ഷാ ജീവനക്കാരന് എതിരായുള്ള കുറ്റം.

കൂടാതെ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും മറ്റു ചിലർക്ക് ഇത് കൈമാറുകയും ചെയ്തു. പണം നല്‍കിയാല്‍ ഈ വ്യക്തിയെ കാഴ്ചവെക്കാന്‍ തയ്യാറാണെന്നും സുരക്ഷാ ജീവനക്കാരൻ അറിയിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പിടികൂടിയ പൊലീസ് ഇയാളെ കോടിതിയില്‍ ഹാജരാക്കുകയും കുറ്റം സംശയീതീതമായി തെളിയിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു കോടതി ഇയാൾക്ക് വധശിക്ഷി വിധിക്കുകയായിരുന്നു.

കീഴ്കോടതി വിധി ജനറല്‍ കോടതിയും സൂപ്രീം കോടതിയും ശരിവെച്ചു. പിന്നീട് റോയല്‍ കോടതി വിധി അന്തിമമായി ശരി വെക്കുകയും ചെയ്തിനെ തുടര്‍ന്നാണ് ഇന്ന് വിധി നടപ്പിലാക്കിയതെന്ന് *ആഭ്യന്തര മന്ത്രാലയം അറിയിച്ചു

click me!