
അബുദാബി: ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച നാലുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച 600,000 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പൊലീസ് പിടിച്ചെടുത്തത്.
അറബ് വംശജരാണ് പിടിയിലായതെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തേക്ക് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 'പോയിസണസ് സ്റ്റോണ്‍സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ക്കുള്ള ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയതെന്ന് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു. ലഹരിമരുന്ന് കടത്ത് കണ്ടെത്താനും പ്രതികളെ പിടികൂടാനുമായുള്ള തന്ത്രങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള രീതി, അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ റാഷിദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam