ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ച് അബുദാബി പൊലീസ്; ഇനി 10 ലക്ഷം വരെ പിഴ ഈടാക്കും

Published : Oct 20, 2022, 11:29 AM IST
ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ച് അബുദാബി പൊലീസ്; ഇനി 10 ലക്ഷം വരെ പിഴ ഈടാക്കും

Synopsis

പുതിയ അറിയിപ്പ് അനുസരിച്ച് റോഡിൽ റേസിങ് നടത്തിയാൽ അമ്പത്തിനായിരം ദിർഹം വരെ (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 

അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ച് അബുദാബി പൊലീസ്. വിവിധ കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ പിഴ ഈടാക്കം.  ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് പിഴ തുക വർദ്ധിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. 

പുതിയ അറിയിപ്പ് അനുസരിച്ച് റോഡിൽ റേസിങ് നടത്തിയാൽ അമ്പത്തിനായിരം ദിർഹം വരെ (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക, തുടങ്ങിയ കുറ്റങ്ങൾക്കും പിഴയായി അൻപതിനായിരം ദിർഹം വരെ ഈടാക്കാം. അതേസമയം കാൽനടയാത്രക്കാർക്ക് മുൻഗണന നൽകിയില്ലെങ്കിൽ 5000 ദിർഹം വരെ പിഴ ഈടാക്കാം. 

Read also: ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനത്തിന്‍റെ ഗതി മാറ്റൽ, ദൂരപരിധി പാലിക്കാതെ വാഹനമോടിക്കുക, അഞ്ചുവയസിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക,  തുടങ്ങിയ നിയമ ലംഘനങ്ങൾക്കും 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. പെർമിറ്റില്ലാതെ എന്‍ജിനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയാൽ പിഴ പതിനായിരം ദിർഹമാണ്. 

നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനൊപ്പം വാഹനങ്ങൾ  പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്.  പിടിച്ചെടുത്ത വാഹനങ്ങൾ  മൂന്നുമാസം കഴിഞ്ഞാൽ ലേലത്തിൽ വിൽക്കുമെന്നും പൊലീസ് അറിയിച്ചു.  2019ലെ കണക്കനുസരിച്ച് ട്രാഫിക് നിയമ ലംഘനം മൂലമുണ്ടായ 894 അപകടങ്ങളിലായി 66 പേരാണ് മരിച്ചത്.

Read also: ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി ഇനി മുകേഷ് അംബാനിക്ക് സ്വന്തം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നു'; ബഹ്‌റൈനിൽ ശുദ്ധജല പ്ലാന്‍റിന് നേർക്ക് ആക്രമണം, കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ
പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടാൽ പേടിക്കേണ്ട, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി സൈന്യം, കുവൈത്തിൽ ഏഴ് ഡ്രോണുകൾ തകർത്തു