ഷാര്‍ജയില്‍ ഇന്ന് മുതല്‍ സെന്‍സസ്; ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരെത്തും

Published : Oct 20, 2022, 09:34 AM IST
ഷാര്‍ജയില്‍ ഇന്ന് മുതല്‍ സെന്‍സസ്; ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരെത്തും

Synopsis

ഒക്ടോബർ 20 മുതൽ നവംബർ 20 വരെയാണ് ഷാർജയിൽ ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപ്പ് നടക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ തിരിച്ചറിയൽ രേഖയള്ള ഉദ്യോഗസ്ഥർ ഒരോ വീട്ടിലും സ്ഥാപനങ്ങളിലുമെത്തും. 

ഷാര്‍ജ: ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം.  സ്ഥിതിവിവരങ്ങളെടുക്കാൻ പരിശീലനം ലഭിച്ച മുന്നോറോളം ഉദ്യോഗസ്ഥർ ഇന്ന് മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തും. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഒക്ടോബർ 20 മുതൽ നവംബർ 20 വരെയാണ് ഷാർജയിൽ ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപ്പ് നടക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ തിരിച്ചറിയൽ രേഖയള്ള ഉദ്യോഗസ്ഥർ ഒരോ വീട്ടിലും സ്ഥാപനങ്ങളിലുമെത്തും. ഗൃഹനാഥന്റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തിൽ നിന്ന് ശേഖരിക്കുക. 

Read also: ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

സ്വയം പൂരിപ്പിക്കേണ്ട ഫോമുകൾ ഏത് ഭാഷയിൽ വേണമെന്ന വിവരവും ഉദ്യോഗസ്ഥർ ആരായും. കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. കെട്ടിടം താമസത്തിനുള്ളതാണോ, വാണിജ്യ ആവശ്യത്തിനുള്ളതാണോ, നിലകളുടെ എണ്ണം, മുറികളുടെ എണ്ണം, പ്രവേശന കവാടങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക. സെൻസസിന്റെ അടുത്തഘട്ടത്തിൽ ഓരോരുത്തരും സ്വയം ഫോറം പൂരിപ്പിച്ച് നൽകണം. 

180 ലേറെ രാജ്യക്കാർ താമസിക്കുന്ന ഷാർജയിൽ അറബിക്കും ഇംഗ്ലീഷിനും പുറമേ, ഓരോരുത്തരും സംസാരിക്കുന്ന ഭാഷയിൽ ഫോറം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്റ്റാറ്റാറ്റിക്സ് വകുപ്പ് അധികൃതർ പറഞ്ഞു. സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കണക്കെടുപ്പ് ഫലം അടുത്തമാർച്ചിലാണ് ഭരണാധികാരിക്ക് സമർപ്പിക്കുക. ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യാൻ സെൻസസിലെ വിവരങ്ങൾ സുപ്രധാനമാണെന്നും അധികൃതർ പറഞ്ഞു.

Read also:  സൗദിയില്‍ രണ്ടാഴ്ച മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായം തേടി മാതാവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികള്‍ക്ക് ആവേശമായി ഹബീബ് നെക്സയുടെ ക്രിസ്മസ് - പുതുവർഷ ആഘോഷം
43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു