
അബുദാബി: നിങ്ങള്‍ വാഹനം എങ്ങനെയാണ് പാര്‍ക്ക് ചെയ്യാറുള്ളത്? സഞ്ചരിച്ച് ചെല്ലുന്ന അതേ ദിശയില്‍ നേരെ പാര്‍ക്ക് ചെയ്യുന്നതാണോ അതോ ആദ്യം വാഹനം പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുന്നതാണോ നിങ്ങളുടെ രീതി? ആദ്യം റിവേഴ്‍സെടുക്കുകയും പിന്നീട് പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് അബുദാബി പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.
സുരക്ഷിതമായ പാര്‍ക്കിങ് ബോധവത്കരണം ലക്ഷ്യമിട്ട് അബുദാബി പൊലീസ് തയ്യാറാക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. പിന്നിലേക്കെടുത്ത് പാര്‍ക്ക് ചെയ്യുന്നതിലൂടെ അപകട സാധ്യത കുറയുമെന്നും കുട്ടികള്‍ ഉള്‍പ്പെടെ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാനാവുമെന്നും വീഡിയോ വ്യക്തമാക്കുന്നു.
വീട്ടിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതും തൊട്ടടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ വാഹനത്തിന്റെ പിന്നിലേക്ക് വരുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിന് സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മുതിര്‍ന്ന ഒരാള്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധ തെറ്റുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഒഴിവാക്കുകയും വേണം.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam