
അബുദാബി: അബുദാബിയില്‍ നടന്ന വാഹനാപകട പരമ്പരയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പൊലീസ്. നടുറോഡില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്നാണ് അബുദാബിയില്‍ വാഹനാപകടം ഉണ്ടായത്. അപകട പരമ്പരയുടെ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. അബുദാബി മോണിട്ടറിങ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള ദൃശ്യമാണ് പങ്കുവെച്ചത്. നടുറോഡില്‍ അകാരണമായി വാഹനം നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങുന്നതും വാഹനങ്ങള്‍ പിറകില്‍ വന്നിടിക്കുന്നതും കൂട്ട അപകടം നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വാഹനം ഏതെങ്കിലും കാരണത്താല്‍ നിന്നു പോയാല്‍ ഉടനെ അടിയന്തര സേവനങ്ങള്‍ക്കായി പൊലീസിനെ വിളിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്നും പൊലീസ് നിര്‍ദേശിച്ചു. തൊട്ടടുത്തുള്ള എക്‌സിറ്റ് വഴിയോ മറ്റോ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Read Also - ഓഫറിലെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം; പ്രവാസി പെയിന്‍റിങ് തൊഴിലാളിക്ക് 34 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ