ഭക്ഷ്യസുരക്ഷാ നിയമം പാലിച്ചില്ല; അബുദാബിയില്‍ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി

By Web TeamFirst Published Jul 30, 2022, 6:53 PM IST
Highlights

സുല്‍ത്താന്‍ ബിന്‍ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലെ (മുറൂര്‍ റോഡ്) ഔട്ട്‌ലറ്റിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

അബുദാബി: നിരവധി ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ അബുദാബിയിലെ റെസ്‌റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി. ഹതം റെസ്റ്റോറന്റിന്റെ ഒരു ഔട്ട്‌ലറ്റാണ് താല്‍ക്കാലികമായി അടച്ചത്.

സുല്‍ത്താന്‍ ബിന്‍ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലെ (മുറൂര്‍ റോഡ്) ഔട്ട്‌ലറ്റിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ആവശ്യമായ കീടനിയന്ത്രണ നിലവാരമില്ലെന്നതാണ് പ്രധാനമായും കണ്ടെത്തിയ പ്രശ്‌നം.

നിയമലംഘനങ്ങള്‍ പരിഹരിച്ച് നിയമാനുസൃതമാക്കിയാല്‍ ഒരിക്കല്‍ കൂടി പരിശോധന നടത്തി റെസ്‌റ്റോറന്റ് തുറക്കാന്‍ അനുവാദം നല്‍കും. നിയമലംഘനം കണ്ടെത്തിയാല്‍ അവ പരിഹരിക്കാന്‍ ഔട്ട്‌ലറ്റുകള്‍ക്ക് സമയം നല്‍കും. പക്ഷേ മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി നേരിടേണ്ടി വരും. ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അബുദാബി സര്‍ക്കാരിന്റെ കോണ്ടാക്ട് സെന്റര്‍ നമ്പരായ 800555ല്‍ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം; ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പിഴ ചുമത്തിയതായി പോലീസ്

ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മസ്കറ്റ്: ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ മന്ത്രാലയം അടച്ചുപൂട്ടി. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം (MoH) മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടിക്കൊണ്ടുള്ള നടപടി സ്വീകരിച്ചത്.

ഇതിനു പുറമെ 18 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേരുടെ പ്രവര്‍ത്തനാനുമതിയും എടുത്തുകളഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്ത് രണ്ട് സ്വകാര്യ സ്‍പെഷ്യലൈസ്‍ഡ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ച് താത്കാലികമായി അടച്ചുപൂട്ടി. 

സ്വകാര്യ മേഖലയിലെ 66 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയ 34 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.  അതേസമയം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ നടപടികള്‍ നേരിട്ട സ്ഥാപനങ്ങളുടെയൊന്നും പേരുകളോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

click me!