യുഎഇയില്‍ 1,180 പേര്‍ക്ക് കൂടി കൊവിഡ് 19, പുതിയ മരണങ്ങളില്ല

Published : Jul 30, 2022, 05:45 PM ISTUpdated : Jul 30, 2022, 05:48 PM IST
യുഎഇയില്‍ 1,180 പേര്‍ക്ക് കൂടി കൊവിഡ് 19, പുതിയ മരണങ്ങളില്ല

Synopsis

രാജ്യത്ത് ചികിത്സയിലായിരുന്ന 1,150 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,180 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 1,150 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,18,694 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,90,400 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  9,69,359 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,334 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,707 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം; ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പിഴ ചുമത്തിയതായി പോലീസ്

 

അബുദാബി ഫാര്‍മസികളില്‍ ഇനി കൊവിഡ് വാക്‌സിനും പിസിആര്‍ പരിശോധനയും

അബുദാബി: കൊവിഡ് വാക്‌സിനും പിസിആര്‍ ടെസ്റ്റുകളും ഇനി അബുദാബിയിലെ ഫാര്‍മസികളും ലഭ്യമാകുമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും. പിസിആര്‍ പരിശോധനയ്ക്ക് 40 ദിര്‍ഹമാണ് ഈടാക്കുക. ഈ സംവിധാനം നിലവില്‍ വന്നു.

പുതിയ തീരുമാനത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാം. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം. വൈകാതെ തന്നെ ഫ്‌ലൂവിനും, യാത്രകള്‍ക്കും മറ്റും ആവശ്യമായ വാക്‌സിനുകളും ഇത്തരത്തില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഡിഒഎച്ച് നല്‍കുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിരവധി ഫാര്‍മസികള്‍ വാക്‌സിനുകള്‍ നല്‍കുന്നതിലേക്ക് കടന്നത്. ഇവര്‍ക്ക് ആരോഗ്യ വിഭാഗം ഇതിനുള്ള അനുവാദവും ലൈസന്‍സിനൊപ്പം നല്‍കിയിട്ടുണ്ട്. 

യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ

യുഎഇ പ്രളയം; ഏഴ് പ്രവാസികള്‍ മരിച്ചു

അബുദാബി: യുഎഇയിലുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. 

റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍പ്പെട്ടവരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി