ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

Published : May 23, 2021, 10:34 PM IST
ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

Synopsis

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പ്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. 

2021 മേയ് 23ന് പ്രസിദ്ധീകരിച്ച ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഓസ്‍ട്രേലിയ, അസര്‍ബൈജന്‍ ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ജര്‍മനി, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‍ലന്റ്, ഇസ്രയേല്‍, ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്‌, മൊള്‍ഡോവ,  മൊറോക്കോ, ന്യൂസീലന്റ്, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‍പെയിന്‍, സ്വിറ്റ്‍സര്‍ലന്റ്, തായ്‍വാന്‍, താജികിസ്ഥാന്‍, യു.കെ, അമേരിക്ക, ഉസ്‍ബെകിസ്ഥാന്‍ എന്നിവയാണ്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്നും രണ്ടുമല്ല! 96 ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളും തട്ടിയെടുക്കാൻ ശ്രമം, ശിക്ഷ കടുപ്പിച്ച് കുവൈറ്റ് അപ്പീൽ കോടതി
കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ, ഓയിൽ പ്ലാന്‍റിൽ തുടർച്ചയായ ആക്രമണം; വ്യാപക നാശനഷ്ടം, ജീവനക്കാർക്കും ഫയർഫോഴ്‌സ് അംഗങ്ങൾക്കും പരിക്ക്