ബഹ്‌റൈന്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ ഓണാഘോഷം മനോജ് കെ ജയന്‍ ഉദ്ഘാടനം ചെയ്തു

Published : Oct 21, 2022, 03:06 PM IST
ബഹ്‌റൈന്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ ഓണാഘോഷം മനോജ് കെ ജയന്‍ ഉദ്ഘാടനം ചെയ്തു

Synopsis

ഡോ. ബാബു രാമചന്ദ്രന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വില്‍സണ്‍ ലാസര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

മനാമ:  ബഹ്‌റൈന്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ ഓണാഘോഷം നടന്‍ മനോജ് കെ ജയന്‍ ഉദ്ഘാടനം ചെയ്തു. ശേഷം  'അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്' എന്ന ഗാനത്തോടെ തുടങ്ങി വിവിധ ഗാനങ്ങളും അദ്ദേഹം ആലപിച്ചു. സദസ്സിനെയും ഒപ്പം കൂട്ടിയാണ് മനോജ് കെ ജയന്‍ ഗാനവിരുന്നൊരുക്കിയത്. 

ഓണപ്പാട്ടുകള്‍, നൃത്തനൃത്ത്യങ്ങള്‍, മിമിക്രി തുടങ്ങി ഫോറം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച പരിപാടികളും ആഘോഷത്തെ രസകരമാക്കി.  ഡോ. ബാബു രാമചന്ദ്രന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വില്‍സണ്‍ ലാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മായ കിരണിന്റെ പ്ലാനറ്റ് നയന്‍ എന്ന കോസ്‌മോ ത്രില്ലര്‍ നോവലിന്റെ പ്രകാശനവും വേദിയില്‍ നടന്നു.  മനോജ് കെ ജയന്‍ ഡോ. ബാബു രാമചന്ദ്രന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഫോറം പ്രസിഡന്റ് അരുണ്‍ അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഫോറം ജനറല്‍ സെക്രട്ടറി മുരളി കൃഷ്ണന്‍ , വില്‍സണ്‍ ലാസര്‍, അനീഷ് നിര്‍മ്മലന്‍, വൈസ് പ്രസിഡന്റ് സജു ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച ഓണസദ്യയും വിളമ്പി.

Read also: ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ