
മനാമ: ബഹ്‌റൈനിലെ കേരള സോഷ്യൽ ആന്റ് കൾചറൽ അസോസിയേഷൻ നൽകി വരുന്ന മന്നം പുരസ്‍കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. നളകല അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാർഡ് പെരുവനം കുട്ടൻ മാരാർക്കും, വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും, ഹ്യുമാനിറ്റേറിയൻ അവാർഡ് കെ.ജി. ബാബുരാജനും, ബിസിനസ് എക്സ്സെലെൻസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ളയ്ക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 21ന് 146ആമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇസാടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും. കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. മെയ് ആദ്യ വാരം മുതൽ ജൂൺ വരെ നീണ്ടു നിൽക്കുന്ന ബാലകലോത്സവവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അഞ്ച് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ബാലകലോത്സവത്തിൽ പങ്കെടുക്കാം. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് കലോൽസവം നടത്തുക.
വാർത്താ സമ്മേളനത്തിൽ കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീൺ നായർ, ജനറൽ സെക്രട്ടറി സതീഷ് നായർ, വൈസ് പ്രസിഡണ്ട് ഹരി.ആർ. ഉണ്ണിത്താൻ, എന്റർടെയിൻമെന്റ് സെക്രട്ടറി രഞ്ജു ആർ. നായർ, കമ്മിറ്റി അംഗങ്ങളായ മനോജ് രാമകൃഷ്ണൻ, ശിവകുമാർ, സന്തോഷ് നാരായണൻ, രാധാകൃഷ്ണൻ വലിയത്താൻ, മന്നം അവാർഡ് ജൂറി മെമ്പർ അജയ് പി നായർ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Read also: സൗദി അറേബ്യയില്‍ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് യുവതി മരിച്ചു; നാലുപേർക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ