
ദുബൈ: ജൂലൈ 2 ശനിയാഴ്ച യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയിൽ നടന്ന 83-ാമത് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും 10,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുതിയ അവകാശിയെത്തി. രണ്ടാഴ്‍ച മുമ്പ് മാത്രമാണ് ഇതിനു മുമ്പ് മറ്റൊരു വിജയിക്കും ഒന്നാം സമ്മാനം ലഭിച്ചത്. അതിനു തൊട്ടുപിന്നാലെ തന്നെ മറ്റൊരു മില്യനയറെക്കൂടി സൃഷ്ടിച്ചിരിക്കുകയാണ് മഹ്‍സൂസ് ഇപ്പോൾ.
1,8,10,12,49 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകൾ. ഇവ അഞ്ചും യോജിച്ചു വന്ന ഭാഗ്യവാനാണ് 10,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് അർഹനായത്. ഒന്നാം സമ്മാനത്തിന് അർഹനായ വിജയിയുടെ ജീവിതം തന്നെ മാറിമറിഞ്ഞപ്പോൾ 83-ാമത് നറുക്കെടുപ്പിൽ മറ്റ് 1407 പേർ കൂടി ആകെ 1,781,600 ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കി. ആകെ 1408 വിജയികൾ നേടിയത് 11,781,600 ദിർഹമായിരുന്നു.
നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ നാലെണ്ണവും യോജിച്ചുവന്ന 28 വിജയികൾ 1,000,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി. ഇവർ ഓരോരുത്തർക്കും 35,714 ദിർഹം വീതം ലഭിക്കും. ഉറപ്പുള്ള സമ്മാനം നൽകുന്ന റാഫിൾ ഡ്രോയിൽ മൂന്ന് വിജയികൾ 300,000 ദിർഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരനായ അനീഷ്, കാനഡ സ്വദേശിയായ തരെക്, പാകിസ്ഥാൻ സ്വദേശിയായ രാജ എന്നിവരാണ് 100,000 ദിർഹം വീതം നേടിയത്. 16121561, 16117193, 16216751 എന്നിവയായിരുന്നു റാഫിള്‍ ഡ്രോയിൽ സമ്മാനം നേടിയ ഐ.ഡികൾ.
www.mahzooz.ae എന്ന വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്‍ത് 35 ദിർഹത്തിന്റെ ഒരു ബോട്ടിൽഡ് വാട്ടർ വാങ്ങുന്ന ലളിതമായ നടപടിക്രമങ്ങളിലൂടെ മഹ്‍സൂസിൽ പങ്കെടുക്കാം. ഓരോ ബോട്ടിൽഡ് വാട്ടറും ഗ്രാന്റ് ഡ്രോയിലേക്കുള്ള ഒരു എൻട്രിയും റാഫിൾ ഡ്രോയിലേക്കുള്ള മറ്റൊരു എൻട്രിയും നൽകുന്നതു കൊണ്ടുതന്നെ വിജയിക്കാനുള്ള സാധ്യത ഇരട്ടിയാണ്. 10,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം, 1,000,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം, 350 ദിർഹത്തിന്റെ മൂന്നാം സമ്മാനം എന്നിവ ഓരോ ആഴ്ചയും വിജയികളെ കാത്തിരിക്കുന്നു. ഒപ്പം എല്ലാ ആഴ്ചയും മൂന്ന് വിജയികൾക്ക് 100,000 ദിർഹം വീതം ക്യാഷ് പ്രൈസ് നൽകുന്ന റാഫിൾ ഡ്രോയും മഹ്‍സൂസ് സംഘടിപ്പിക്കുന്നുണ്ട്. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
'ഭാഗ്യം' എന്നാണ് അറബിയിൽ മഹ്‍സൂസ് എന്ന വാക്കിന്റെ അർത്ഥം. ഇവിങ്സ് എൽ.എൽ.സി ഓപ്പറേറ്റ് ചെയ്യുന്ന മഹ്‍സൂസ്, യുഎഇയിലെ മുൻനിര പ്രതിവാര നറുക്കെടുപ്പാണ്. ഒപ്പം ഓരോ ആഴ്ചയും നൽകുന്ന ലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളിലൂടെ വിജയികൾക്ക് ജീവിതം തന്നെ മാറ്റി മറിക്കാനുള്ള അവസരവും ഒരുക്കുന്നു.
സമ്മാനത്തുകയിലൂടെ ജീവിതം മാറ്റിമറിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമ്പോൾ തന്നെ തുടർന്നുകൊണ്ടിരിക്കുന്ന സി.എസ്.ആർ പദ്ധതികളിലൂടെ സമൂഹത്തിന് സംഭാവന നൽകാനും മഹ്‍സൂസ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam