കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Published : Jul 03, 2022, 02:42 PM ISTUpdated : Jul 03, 2022, 03:08 PM IST
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Synopsis

കുവൈത്ത് സെൻ്റർ ഫോർ സയൻ്റഫിക് റിസർച്ച് ഉദ്യോഗസ്ഥനായിരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി മൂടാടി സ്വദേശിയായിരുന്ന അദ്ദേഹം കുവൈത്തിലെ സാംസ്കാരിക രംഗത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് ഉദ്യോഗസ്ഥനായിരുന്നു. കേരള പ്രസ് ക്ലബ്ബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. പിതാവ് - പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ് - ആയിഷ. ഭാര്യ -ഫൗസിയ. മക്കൾ - അബീന പർവ്വീൻ, അദീന. മരുമകൻ - അജ്മൽ. മൃതദേഹം  ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Read also:  ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
​​​​​​​
റിയാദ്: മലയാളി റിയാദില്‍ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ദര്‍ശനം ഒതുക്കുങ്ങല്‍ സ്വദേശി ചോലക്കാട് വീട്ടില്‍ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയില്‍ 10 വര്‍ഷമായി ജീവനക്കാരനാണ് ബാബുരാജ്.

പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത. മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ വിനോദിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു
റിയാദ്: മലയാളി സൗദിയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ (51) ആണ് റിയാദിലെ അസീസിയയിൽ മരിച്ചത്. 25 വർഷമായി സൗദിയിലുള്ള അബ്ദുറഹ്‌മാൻ ലോൻഡ്രി ജീവനക്കാരനാണ്.

എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കൾ: ഹസ്ന, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ റാഫി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂരും സഹപ്രവർത്തകരും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ