പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Sep 18, 2022, 3:28 PM IST
Highlights

മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

റിയാദ്: സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തൃശൂര്‍ ആവിനിശ്ശേരി വല്ലൂര്‍ വളപ്പില്‍ വീട്ടില്‍ രാജീവ് (42) ആണ് മരിച്ചത്.

മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പിതാവ്: രവി, മാതാവ്: മറിയകുട്ടി, ഭാര്യ: രമ്യ. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഫൈസല്‍ തങ്ങള്‍, ഹനീഫ മുതുവല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം തിരിച്ചറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച

റിയാദ്: സൗദി അറേബ്യയിൽ തൂങ്ങിമരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ആളറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച. സൗദി അറേബ്യയിലെ മദ്ധ്യപ്രവിശ്യയിൽ ബീഷ പട്ടണത്തിന് അടുത്തുള്ള നഖിയയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ ഉത്തര്‍പ്രദേശ് കുഷിനഗര്‍ സ്വദേശി ഇമ്രാന്‍ അലി ഗുലാം റസൂലിന്റെ (41) മൃതദേഹമാണ് മൂന്നാഴ്ച മോർച്ചറിയിൽ ആളെ തിരിച്ചറിയാനാവാതെ കിടന്നത്.

ആഗസ്റ്റ് 21 നായിരുന്നു ഇമ്രാന്‍ അലിയുടെ മരണം. സ്‍പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി ‘ഹുറൂബ്’ കേസിൽ കുടുങ്ങിയത് കൊണ്ടാണ് ആരും അന്വേഷിക്കാതെ മൃതദേഹം മോർച്ചറിയിൽ കിടക്കേണ്ടിവന്നത്. അവിവാഹിതനായ ഇയാള്‍ നാട്ടില്‍ പോയി വന്നിട്ട് ഏഴു വര്‍ഷമായി. നാട്ടിൽ അവധിക്ക് പോയിരുന്ന സഹോദരൻ കഴിഞ്ഞ ദിവസം ബീഷയിൽ തിരിച്ചെത്തിയ ശേഷം മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് 'മുങ്ങിയാല്‍' പിടി വീഴും, ലക്ഷങ്ങള്‍ പിഴ

ഒന്നര വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒന്നര വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. സ്വദേശി കുടുംബത്തിലെ കുട്ടിയാണ് വില്ലയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. 

ഞായറാഴ്ച റാസല്‍ഖൈമയിലെ അല്‍ ദെയ്ത് ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ പിതാവ് അടുത്തിടെ മക്കള്‍ക്കായി ഒരു റബ്ബര്‍ സ്വിമ്മിങ് പൂള്‍ വാങ്ങിയിരുന്നു. വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടിയാണ് ഇത് വാങ്ങിയത്. സംഭവ ദിവസം കുട്ടി വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. റബ്ബര്‍ പൂളിന് സമീപമുള്ള കസേരയിലേക്ക് കയറുന്നതിനിടെ കാല്‍വഴുതി കുട്ടി പൂളിലേക്ക് വീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. 

ഉപയോഗ ശേഷം എപ്പോഴും കുളത്തിലെ വെള്ളം മുഴുവന്‍ വറ്റിക്കാറുണ്ടെന്നും സംഭവം നടന്ന ദിവസത്തിന് രണ്ട് ദിവസം മുമ്പ് കുട്ടികള്‍ കളിച്ചതിന് ശേഷം കുളത്തിലെ വെള്ളം വറ്റിക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് മറ്റൊരു കാര്യം ചെയ്യാനായി പോകുകയും പിന്നീട് ഇത് മറന്നു പോകുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീന്തല്‍ കുളത്തില്‍ വീണ് കിടക്കുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

click me!