റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഷാര്‍ജയില്‍ വിദേശി മരിച്ചു

Published : May 19, 2024, 01:40 PM IST
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഷാര്‍ജയില്‍ വിദേശി മരിച്ചു

Synopsis

കാല്‍നടയാത്രക്കാര്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് കൂടിയല്ലാതെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു.

ഷാര്‍ജ: ഷാര്‍ജയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് വിദേശി മരിച്ചു. ആഫ്രിക്കന്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4 റോഡിലാണ് അപകടം ഉണ്ടായത്.

കാല്‍നടയാത്രക്കാര്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് കൂടിയല്ലാതെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിദേശി മരിച്ചു. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏഷ്യക്കാരനായ ഡ്രൈവര്‍ ഓടിച്ച വാഹനമിടിച്ചാണ് ഇയാള്‍ മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 

Read Also - പല തവണ ഭാഗ്യം കൈവിട്ടു, വിജയിച്ചപ്പോൾ വിശ്വസിക്കാനായില്ല; വമ്പൻ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യക്കാർ

സ്വദേശിവത്കരണ നിയമലംഘനം; 1,370 സ്വകാര്യ കമ്പനികൾക്ക് പിഴ 

അബുദാബി: യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്.

സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ന്‍റെ പകുതി മുതല്‍ 2024 മെയ് 16 വരെയുള്ള അവലോകന കാലയളവിൽ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. ഈ 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്പനികളെയും പരിശോധനാ സംഘം വിജയകരമായി തിരിച്ചറിയുകയായിരുന്നു.

ഓരോ കേസിലും നിയമലംഘകർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. അതേസമയം, 20,000-ത്തിലേറെ സ്വകാര്യ കമ്പനികൾ സ്വദേശികളെ നിയമിക്കുകയും സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും പാലിക്കുകയും ചെയ്തിട്ടുണ്ട്. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 600590000 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ അ​റി​യി​ക്ക​ണം. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ത്​ രീ​തി​യി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും പ​രാ​തി സ​മ​ർ​പ്പി​ക്കാം. അമ്പതിലകം ​ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ 2024 ജൂ​ൺ 30ന​കം ഒ​രു സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. നാ​ഫി​സ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം 2021 മു​ത​ൽ ഇ​തു​വ​രെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ൽ 170 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം