വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദിവസവും ​ഗെയിം കളിക്കുക. ഒടുവിൽ വിജയം സ്വന്തമായപ്പോൾ വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും എമിറേറ്റ്സ് ഡ്രോയോട് കടപ്പെട്ടിരിക്കുന്നതായും നിരവധി ജീവിതങ്ങളാണ് എമിറേറ്റ്സ് ഡ്രോ മാറ്റിമറിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു.

ദുബൈ: പല തവണ ഭാഗ്യപരീക്ഷണം നടത്തിയ ശേഷം വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് രണ്ട് ഇന്ത്യക്കാര്‍. എമിറേറ്റ്സ് ഡ്രോയിലൂടെ ഇവരുടെ ജീവിതം മാറി മറിഞ്ഞു. എമിറേറ്റ്സ് ഡ്രോ ഈസി 6, മെഗാ7 നറുക്കെടുപ്പുകളിലൂടെയാണ് രണ്ട് ഇന്ത്യക്കാർ ലക്ഷങ്ങള്‍ സമ്മാനം നേടിയത്.

സൗദി അറേബ്യയിൽ എൻജിനീയറായി ജോലിചെയ്യുന്ന തമിഴ് നാട് സ്വദേശി ബൈരവൻ നടരാജൻ, ഗുജറാത്തിൽ നിന്നുള്ള രാഹുൽ ​ഗാമിത് എന്നിവരാണ് സമ്മാനാര്‍ഹരായത്. തമിഴ് നാട് സ്വദേശി ബൈരവൻ നടരാജൻ ഈസി6 ടോപ് റാഫ്ൾ സമ്മാനമായ 60,000 ദിർഹം (ഏകദേശം 13.50 ലക്ഷം രൂപ) ആണ് സ്വന്തമാക്കിയത്.

വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദിവസവും ​ഗെയിം കളിക്കുക. ഒടുവിൽ വിജയം സ്വന്തമായപ്പോൾ വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും എമിറേറ്റ്സ് ഡ്രോയോട് കടപ്പെട്ടിരിക്കുന്നതായും നിരവധി ജീവിതങ്ങളാണ് എമിറേറ്റ്സ് ഡ്രോ മാറ്റിമറിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. കൂടുതൽ വിജയിക്കാൻ ഞാൻ കാത്തിരിക്കുകയാണെന്നും PICK1 കൂടെ കളിക്കുമെന്നും ബൈരവൻ നടരാജൻ പറഞ്ഞു.

ഗുജറാത്തിൽ നിന്നുള്ള രാഹുൽ ​ഗാമിത് ആണ് മറ്റൊരു വിജയി. മെഗാ7 ടോപ് റാഫ്ൾ സമ്മാനമായ 70,000 ദിർഹം (15.75 ലക്ഷം രൂപ) അദ്ദേഹം സ്വന്തമാക്കി. സോഷ്യൽ മീഡിയയിലൂടെ മുൻപ് വിജയികളായവരുടെ കഥ അറിഞ്ഞ് പ്രചോദിതനായാണ് അദ്ദേഹം ടിക്കറ്റെടുത്തത്.

Read Also - ആകര്‍ഷകമായ ശമ്പളം, യുകെയിൽ തൊഴിലവസരം; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

സമ്മാനർഹനായി എന്ന മെയിൽ കണ്ടപ്പോൾ ഇത് സത്യമാണോ എന്ന് സംശയിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഞാൻ വിജയിച്ചു എന്ന്. യൂട്യൂബിൽ പിന്നീട് കണ്ടാണ് വിജയം ഉറപ്പിച്ചത്- രാഹുൽ പറയുന്നു. ഈ തുക കൊണ്ട് കുടുംബത്തെ സഹായിക്കാൻ കഴിയുമെന്നാണ് ഇരുവരും പറയുന്നത്. കടം വീട്ടാനും ജീവകാരുണ്യത്തിനും സമ്മാനത്തുക ഉപയോ​ഗിക്കും.

ഈ ആഴ്ച്ചയിലെ ​ഗെയിമിന്റെ ലൈവ് സ്ട്രീം മെയ് 17 മുതൽ 19 വരെ യു.എ.ഇ സമയം രാത്രി 9-ന് എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഔദ്യോ​ഗിക വെബ്സൈറ്റിലും കാണാം.
EASY6, FAST5, MEGA7, PICK1 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com or visit www.emiratesdraw.com

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്