
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായ കിങ് സൽമാൻ ഇൻറർനാഷനൽ എയർപോർട്ടിന്‍റെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവെച്ചു. സൗദി പൊതുനിക്ഷേപ ഫണ്ടിന് (പി.ഐ.എഫ്) കീഴിൽ രൂപവത്കരിച്ച കിങ് സൽമാൻ ഇൻറർനാഷനൽ എയർപോർട്ട് ഡെവലപ്‌മെൻറ് കമ്പനി വാസ്തുവിദ്യ, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, എയർ ട്രാഫിക് മാനേജ്‌മെൻറ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നാല് അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളുമായാണ് കരാറുകളിൽ ഒപ്പിട്ടത്.
റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലും വിനോദസഞ്ചാരത്തിന്‍റെയും യാത്രാ, ചരക്ക് ഗതാഗതത്തിന്‍റെയും പ്രധാന കേന്ദ്രമാകാൻ പോകുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമാകുന്നതിന്‍റെ പുതിയ ഘട്ടമാണ് ഇതോടെ ആരംഭിച്ചിരിക്കുന്നത്. 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ലോകോത്തര നിലവാരത്തിലാണ് വിമാനത്താവളം ഒരുങ്ങുന്നത്. നിരവധി ടെർമിനലുകളും ആറ് റൺവേകളുമുണ്ടാവും. വിവിധ ആവശ്യങ്ങൾക്കുള്ള നിരവധി കെട്ടിടങ്ങളും അടങ്ങിയ വിമാനത്താവളത്തിെൻറ മാസ്റ്റർ പ്ലാൻ ‘ഫോസ്റ്റർ ആൻഡ് പാർട്‌ണേഴ്‌സ്’ എന്ന കമ്പനിയാണ് രൂപകല്പന ചെയ്യുക. വിമാനത്താവളത്തിെൻറ രൂപകൽപ്പന റിയാദ് നഗരത്തിെൻറ വ്യക്തിസത്തയെ പ്രതിഫലിപ്പിക്കുന്നതും സന്ദർശകർക്കും യാത്രക്കാർക്കും സവിശേഷമായ യാത്രാനുഭവം നൽകാനുതകുന്നതും സൗദി അറേബ്യയുടെ തനത് സംസ്കാരത്തിന് അനുസൃതവുമായിരിക്കും.
Read Also - ടിക്കറ്റ് നിരക്ക് ഉയരുന്നതിനിടെ വീണ്ടും തിരിച്ചടി; ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്
റൺവേകളുടെ രൂപകൽപന എൻജിനീയറിങ് കമ്പനിയായ ‘ജേക്കബ്സ്’ ആണ് നിർവഹിക്കുക. കൺസൾട്ടിങ്, കൺസ്ട്രക്ഷൻ മേഖലയിലെ പ്രമുഖ കമ്പനിയായ ‘മെയ്സ്’ ആണ് ആസൂത്രണവും നിർമാണവും നിർവഹിക്കുക. അന്താരാഷ്ട്രതലത്തിൽ മികച്ച രീതികളും നൂതന രീതികളുമായിരിക്കും ഇതിനായി പ്രയോഗിക്കുക. ഏവിയേഷൻ ടെക്നിക്കൽ, ഓപ്പറേഷൻ സൊല്യൂഷനുകളിൽ വൈദഗ്ധ്യം നേടിയ സൗദി കമ്പനിയായ ‘നേര’യാണ് വിമാനത്താവളത്തിലെ എയർ ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങളുടെ രൂപകൽപന നിർവഹിക്കുക.
എയർ ട്രാഫിക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവർത്തന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ കമ്പനി ഉപയോഗിക്കും. 2022 നവംബറിലാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിങ് സൽമാൻ വിമാനത്താവളത്തിെൻറ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ