30 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കും; അടിയന്തര സാഹചര്യങ്ങളിൽ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും എഐ ഡ്രോൺ

Published : Nov 16, 2024, 05:57 PM IST
30 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കും; അടിയന്തര സാഹചര്യങ്ങളിൽ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും എഐ ഡ്രോൺ

Synopsis

ഈ ഡ്രോണിന് 30 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയും.

റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ തിരച്ചലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രോൺ സൗദി ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ചു. ‘ജീവിതത്തിെൻറ ഭാവി’ എന്ന ശീർഷകത്തിൽ റിയാദ് നഗരത്തിെൻറ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന ‘സിറ്റി സ്കേപ്പ് 2024’ മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസ് ഈ അത്യാധുനിക ഡ്രോൺ നിർമിതി പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയത്.

മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയാണ് മേളയുടെ സംഘാടകർ. പവലിയനിലെ സന്ദർശകർക്ക് ഡ്രോണിെൻറ പ്രവർത്തന രീതിയെക്കുറിച്ച് സിവിൽ ഡിഫൻസ് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. നിർമിത ബുദ്ധിയിലാണ് ഇത് പ്രവർത്തിക്കുന്നത്. കാമറ, തെർമൽ, മോഷൻ സെൻസറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 30 കിലോമീറ്റർ വരെ ഉയരത്തിൽ ഈ ഡ്രോണിന് പറക്കാൻ കഴിയും. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വളരെ ഉപകാരപ്രദമാണ് ഇത്. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് ഭക്ഷണം, മരുന്നുകൾ, അടിയന്തര സേവനങ്ങൾ എന്നിവ എത്തിക്കാൻ ഇതിനെ ഉപയോഗിക്കാനാകും.

Read Also -  മാസം കുറഞ്ഞത് 4110 റിയാൽ ശമ്പളം; സൗജന്യ വിസ, താമസസൗകര്യം, ടിക്കറ്റ്, ഇൻഷുറൻസ്! അടിച്ചു കേറി വാ, മികച്ച അവസരം

സൗദി വിഷൻ 2030ന്‍റെ വെളിച്ചത്തിൽ മന്ത്രാലയം സാക്ഷ്യം വഹിച്ച വികസനം ഉയർത്തിക്കാട്ടുകയാണ് പ്രദർശനത്തിലെ പങ്കാളിത്തത്തിലുടെ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സുരക്ഷാ സംവിധാനവും സുരക്ഷ നിലനിർത്തുന്നതിലും അതിർത്തികൾ ഭദ്രമാക്കുന്നതിലും പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിലും ഫീൽഡ് വർക്ക് മെച്ചപ്പെടുത്തുന്നതിലും പരിസ്ഥിതി സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിലും എ.െഎ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെയുള്ള നേട്ടങ്ങൾ എടുത്തുകാണിക്കുന്നതുമാണ് മേളയിലെ ഈ പവലിയൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട