
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വൻതോതിൽ കഞ്ചാവ് പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് – കാർഗോ ഇൻസ്പെക്ഷൻ കൺട്രോളിലെ ഇൻസ്പെക്ടർമാർക്ക് ഒരു അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി അമേരിക്കയിൽ നിന്നെത്തിയ ഒരു ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതാണ് നിർണായകമായത്.
പാക്കേജിൽ ഒരു അലങ്കാര വസ്തുവാണെന്ന് തോന്നിക്കുമെങ്കിലും കൂടുതൽ വിശദമായ പരിശോധനയിൽ ഒരു കോർക്ക് ബോർഡിനടിയിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർനടപടികൾക്കായി അധികൃതർ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് റഫർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam