പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍

Published : Sep 19, 2018, 10:42 PM IST
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍

Synopsis

എയർ അറേബ്യ, എമിറേറ്റസ്, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിശ്ചിത സമയത്തിനുള്ളിൽ വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്.  

ദുബായ്: യു.എ.ഇ.യിൽനിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകൾ നൽകിക്കൊണ്ട് വിമാനക്കമ്പനികൾ രംഗത്ത്. എയർ അറേബ്യ, എമിറേറ്റസ്, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിശ്ചിത സമയത്തിനുള്ളിൽ വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്.

ജോർജിയ, അർമേനിയ, ഇന്ത്യ എന്നിവിടങ്ങളിലേക്കും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാർക്കും കുറഞ്ഞനിരക്കുകൾ ലഭ്യമാണ്. എയർ അറേബ്യയിൽ ഷാർജയിൽനിന്ന് ഡൽഹി, ജയ്പുർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിലേക്കുള്ള യാത്ര ചുരുങ്ങിയ നിരക്കിൽ നടത്താനാവുമെന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്.<

പ്രവാസികള്‍ക്ക് സന്തോഷ നല്‍കുന്ന ഓഫറുമായി എയര്‍ അറേബ്യ.  കേവലം 169 ദിർഹത്തിന് ഷാർജയിൽ നിന്ന് കേരളത്തിലെ ഉൾപ്പെടെയുള്ള വിമാനത്താവളത്തിലേക്ക് പറക്കാം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ നിരക്കുള്ളത്. ഒരു വശത്തേക്കുള്ള ടിക്കറ്റാണ് ഈ തുകയ്ക്ക് ലഭിക്കുക. 

സെപ്റ്റംബർ 22 വരെ മാത്രമേ ഈ പ്രത്യേക ഓഫർ ലഭ്യമാകൂ. 2019 മാർച്ച് 31 വരെയുള്ള യാത്രകൾ ഈ നിരക്കിൽ ബുക്ക് ചെയ്യാൻ സാധിക്കും. സർചാർജ്, എയർപോർട്ട് ടാക്സ് ഉൾപ്പെടെയാണ് ഈ ഓഫറെന്ന് വിമാനക്കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും