
കണ്ണൂര്‍: പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്.
ഡിസംബര്‍ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. കണ്ണൂരില്‍ നിന്ന് ദമ്മാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈന്‍, കുവൈത്ത്, റാസല്‍ഖൈമ, മസ്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഓഫര്‍ ലഭിക്കുക. നേരിട്ടുള്ള വിമാനങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വീസുകള്‍ക്കും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓഫര്‍ ലഭിക്കുന്നതിനായി 'kannur' എന്ന പ്രൊമോ കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിക്കുക. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കായി വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam