എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു; യാത്രക്കാര്‍ പ്രതിഷേധത്തില്‍

Published : Dec 05, 2022, 10:15 AM ISTUpdated : Dec 05, 2022, 10:28 AM IST
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു; യാത്രക്കാര്‍ പ്രതിഷേധത്തില്‍

Synopsis

രാവിലെ ആറു മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടതാണ് വിമാനം. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു. കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ ആറു മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടതാണ് വിമാനം. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. അതേസമയം വിമാനം 11 മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം.

Read More - ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് ബഹ്റൈനിലെത്തി

ജിദ്ദയിൽ നിന്നും ‘വിസ് എയർ’ സർവിസ് ആരംഭിച്ചു

റിയാദ്: യൂറോപ്യൻ ലോ - കോസ്റ്റ് വിമാനക്കമ്പനിയായ ‘വിസ് എയർ’ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ആദ്യ വിമാന സർവിസുകൾ ശനിയാഴ്ച ആരംഭിച്ചു. തുടക്കത്തിൽ ജിദ്ദയിലെ നോർത്തേൺ ടെർമിനലിനിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവിസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു. 

ആദ്യ വിമാനത്തില്‍ ജിദ്ദയിലെത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ സ്വീകരിച്ചു. സെപ്തംബറിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിസ് എയറിന്റെ സൗദി സർവിസിന്റെ പ്രഖ്യാപനമുണ്ടായത്. യൂറോപ്യൻ രാജ്യങ്ങളായ ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കാറ്റാനിയ, ലോർക്ക, മിലാൻ, നേപ്പിൾസ്, റോം, ടിറാന, ഖർണ, വെനീസ്, വിയന്ന എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളിലേക്ക് 10 ലക്ഷത്തിലധികം സീറ്റുകൾ കുറഞ്ഞ നിരക്കിൽ വിസ് എയർ വാഗ്ദാനം ചെയ്യുന്നു. 

Read More - പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; രണ്ട് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസം ആവശ്യാർഥവും സൗദിയിൽനിന്നും നിരവധി ആളുകളാണ് ദിനംപ്രതി യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. നിലവിൽ നേരിട്ടുള്ള വിമാന സർവിസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കുകളെ തുടർന്ന് മറ്റു രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് വിമാന സർവിസുകളെയാണ് ഇത്തരക്കാർ കൂടുതലായി ആശ്രയിക്കാറുള്ളത്. അതിനാൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആരംഭിക്കുന്ന വിസ് എയർ വിമാന സർവിസുകൾ ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം