
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളിൽ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്. കൂടാതെ, സർവീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും റിപ്പബ്ലിക് ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളിൽ 50 ശതമാനം ഇളവും നൽകും. ഭക്ഷണം, സീറ്റുകൾ, എക്സ്പ്രസ് എഹെഡ് സേവനങ്ങൾ എന്നിവയിലും ഇളവ് ലഭിക്കും.
ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്‍റെ ഭാഗമായി, ഹൈഫ്ലൈയേഴ്സ്, ജെറ്റെറ്റേഴ്സ് ലോയൽറ്റി അംഗങ്ങൾക്ക് കോംപ്ലിമെന്‍ററി എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും വെബ്ബ്സൈറ്റ്, മൊബൈൽ ആപ് ബുക്കിംഗുകളിൽ പ്രത്യേക നിരക്കുകൾ ലഭിക്കും.
35 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 63 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 31 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 340 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ