എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും

Published : Jun 14, 2022, 05:40 PM IST
എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും

Synopsis

ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റില്‍ എത്തും.

മസ്‌കറ്റ്: എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റില്‍ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ എത്തും. എയര്‍ ഇന്ത്യ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവിനെതിരെ കേസ്

എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം; 3000 പേർ പുറത്തേക്ക്, വിആർഎസ് ഏർപ്പെടുത്തി

ദില്ലി: സ്വകാര്യ വത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം. ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇപ്പോൾ എയർ ഇന്ത്യയുടെ ഉടമകൾ. എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വി ആർ എസ് ഏർപ്പെടുത്തി. 20 വർഷം സർവീസുള്ളവർക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാം.

ഈ മാസം 30 വരെയാണ് വിആർഎസ് അപേക്ഷ സമർപ്പിക്കാനാവുക. 20 വർഷം സർവീസ് അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും. ഇതിലൂടെ 3000 ജീവനക്കാരെ കുറയ്ക്കാൻ ടാറ്റയ്ക്ക് കഴിയും. വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ എച്ച്ആർ വിഭാഗം മേധാവി സുരേഷ് ദത്ത് ത്രിപഠിയാണ് ജീവനക്കാർക്ക് വിആർഎസ് തെരഞ്ഞെടുക്കാൻ അവസരം അറിയിച്ച് കത്തയച്ചത്. എന്നാൽ പൈലറ്റുമാർക്ക് വിആർഎസിന് അവസരമില്ല. മാത്രമല്ല, കൂടുതൽ പൈലറ്റുമാർക്കായി എയർ ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്.

ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്ത തുക. ഒക്ടോബർ 11 ന് താത്പര്യ പത്രം ടാറ്റയ്ക്ക് കൈമാറി. ഒക്ടോബർ 25 ന് ഇരുവരും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ