
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായത് നിരവധി പ്രവാസികള്‍. റെസിഡന്‍സി നിയമലംഘകരായ 28 പേര്‍, സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയ മൂന്നു പേര്‍, കാലാവധി കഴിഞ്ഞ താമസവിസയുള്ള ആറുപേര്‍, മൂന്ന് ഭിക്ഷാടകര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാള്‍ എന്നിവരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.
ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസും പരിശോധനയില്‍ കണ്ടെത്തി. പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വ്യാപക പരിശോധന തുടരുന്നു; 62 പ്രവാസികള്‍ കൂടി അറസ്റ്റില്‍
അര കിലോ ഹെറോയിനുമായി പ്രവാസി ഇന്ത്യക്കാരന്‍ പൊലീസിന്റെ പിടിയിലായി
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി പ്രവാസി ഇന്ത്യക്കാരന്‍ പിടിയിലായി. സാല്‍മിയ ഏരിയയിലായിരുന്നു സംഭവം. അര കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത്.
പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോള്‍ താമസ രേഖയുടെ കാലാവധി കഴിഞ്ഞിരുന്നതായും മനസിലായി. ഇതോടെ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും നടപടികള്‍ സ്വീകരിച്ചു. കൈവശമുണ്ടായിരുന്ന വലിയ ബാഗിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്
വാഹനത്തിലെ സ്റ്റിയറിങിനടിയില്‍ കഞ്ചാവ്; ഒമാനില്‍ യുവാവ് പിടിയില്‍
മസ്‍കത്ത്: ഒമാനില്‍ കഞ്ചാവുമായി യാത്ര ചെയ്യുകയായിരുന്ന യുവാവ് കസ്റ്റംസിന്റെ പിടിയിലായി. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നയാളാണ് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ബോധപൂര്‍വം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ