സ്വാതന്ത്ര്യദിന ഓഫറുകളുമായി വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

Published : Aug 13, 2018, 03:48 PM ISTUpdated : Sep 10, 2018, 04:39 AM IST
സ്വാതന്ത്ര്യദിന ഓഫറുകളുമായി വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

Synopsis

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായാണ് ഇക്കുറി എയർഇന്ത്യ എത്തിയിരിക്കുന്നത്.ആഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും എയർഇന്ത്യയുടെ ആനുകൂല്യം ലഭിക്കും. ആഭ്യന്തര യാത്രകൾ 425 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾ 7000 രൂപ മുതലും നടത്താം. 

മുംബൈ: സ്വാതന്ത്ര്യദിനത്തോടനനബന്ധിച്ച് ഗംഭീര ഓഫറുമായി എയർഇന്ത്യ. നിശ്ചിത കാലയളവില്‍ 425 രൂപ മുതൽ ആഭ്യന്തരയാത്രകളും 7000 രൂപ മുതല്‍ അന്താരാഷ്ട്ര യാത്രകളും  നടത്താന്‍ കഴിയും

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായാണ് ഇക്കുറി എയർഇന്ത്യ എത്തിയിരിക്കുന്നത്.ആഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും എയർഇന്ത്യയുടെ ആനുകൂല്യം ലഭിക്കും. ആഭ്യന്തര യാത്രകൾ 425 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾ 7000 രൂപ മുതലും നടത്താം. എയർ ഇന്ത്യ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നാണ് ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഈ മാസം 15 വരെ മാത്രമായിരിക്കും ഓഫർ അനുസരിച്ചുള്ള ബുക്കിങിന് അവസരം. വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 18INDIA  എന്ന പ്രൊമോ കോഡ് നല്‍കണം.

സ്വാതന്ത്ര്യദിനത്തോടഅനുബന്ധിച്ച് എയർ ഏഷ്യയും ജെറ്റ് എയർവേസും യാത്രക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എയർഎഷ്യയിൽ ഓഫർ നിരക്ക് അനുസരിച്ച് 1200 രൂപയിലും താഴെയാണ് ടിക്കറ്റ് വിൽപ്പന തുടങ്ങുക. പ്രത്യേകം തെരഞ്ഞെടുത്ത സെക്ടറുളിലേക്കുള്ള യാത്രകൾക്ക് മാത്രമാണ് എയർഏഷ്യയുടെ ഓഫർ.30 ശതമാനം ഇളവാണ് തെരഞ്ഞെടുത്ത യാത്രകൾക്ക് ജെറ്റ് എയർവേസ് നൽകുന്നത്. ഫ്രീഡം സെയിൽ എന്ന ജെറ്റ് എയർവേസിന്റെ ആനുകൂല്യം ഓഗസ്റ്റ് 15 വരെയായിരിക്കും ലഭ്യമാവുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി