കുവൈറ്റ് രാജകുടുംബാംഗം അന്തരിച്ചു; അനുശോചനവുമായി യുഎഇ നേതാക്കള്‍

By Web TeamFirst Published Aug 13, 2018, 1:53 PM IST
Highlights

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ സഹോദരി ശൈഖ ഫരീഹ അന്തരിച്ചു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അവര്‍ ഈജിപ്തില്‍ വെച്ചാണ് അന്തരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ശ്രദ്ധനേടിയത്.

രാജകുടുംബാംഗത്തിന്റെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്  അല്‍ നഹ്‍യാന്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചനം അറിയിച്ചു.

click me!