ഉഭയകക്ഷി ബന്ധം ശക്തമാക്കും, അജിത് ഡോവൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

Published : Feb 05, 2026, 10:36 AM IST
ajit doval in riyadh

Synopsis

സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. 

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ സഹകരണം കൂടുതൽ ഊർജിതമാക്കുന്നതിെൻറ ഭാഗമായാണ് റിയാദിൽ ഈ നിർണായക ചർച്ച നടന്നത്.

റിയാദിലെത്തിയ അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ-സാതി, ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഉഭയകക്ഷി ബന്ധത്തിന് പുറമെ, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും പൊതുവായ താല്പര്യമുള്ള മറ്റ് ആഗോള വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ
പ്രവാസികൾക്ക് 40 മണിക്കൂർ ട്രെയിനിങ്, കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു