
റിയാദ്: ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവർക്കും കൂടുതൽ യാത്രാ സൗകര്യങ്ങളൊരുക്കി കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ റിയാദ് - കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നത്.
ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്നും കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ്. റിയാദിൽ നിന്നും രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളിൽ രാത്രി 10-ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ ആറിനും, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-നും കൊച്ചിയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.
മടക്കയാത്രയ്ക്കായി കൊച്ചിയിൽ നിന്നും റിയാദിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5.25-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.25-ന് റിയാദിൽ എത്തും. ചൊവ്വാഴ്ചകളിൽ വൈകുന്നേരം ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിനും, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.55-ന് പുറപ്പെട്ട് രാത്രി 10.55-നും വിമാനം റിയാദിൽ എത്തിച്ചേരും. യാത്രക്കാർക്ക് ആകാശ എയറിെൻറ ഔദ്യോഗിക വെബ്‌സൈറ്റായ AkasaAir.com വഴിയോ, മൊബൈൽ ആപ്പ് വഴിയോ, മറ്റ് അംഗീകൃത ട്രാവൽ ഏജൻറുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam