ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ

Published : Mar 16, 2025, 02:23 PM IST
ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ

Synopsis

മാർച്ച് 30 ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്റിന്‍റെ ആദ്യ ദിവസമെന്നാണ് പ്രഖ്യാപനം.

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് കുവൈത്തിലെ അൽ-അജാരി സയന്‍റിഫിക് സെന്‍റര്‍. അൽ-അജാരി സയന്‍റിഫിക് സെന്റർ തങ്ങളുടെ വിദഗ്ധർ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, 2025 മാർച്ച് 30 ഞായറാഴ്ചയായിരിക്കും ശവ്വാൽ 1446 AH (ഈദുൽ ഫിത്വര്‍) ന്റെ ആദ്യ ദിവസം എന്ന് പ്രഖ്യാപിച്ചു.

2025 മാർച്ച് 29 ന് / 1446 AH റമദാൻ 29ന്  കുവൈത്തിലെ സാഹചര്യങ്ങൾ ചന്ദ്രക്കല നിരീക്ഷിക്കുന്നത് അസാധ്യമല്ലെങ്കിലും സാധ്യത കുറവാണെന്ന്  കേന്ദ്രം വിശദീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1:57 ന് ചന്ദ്രൻ പിറവിയെടുക്കുമെന്നും, എന്നാൽ കുവൈറ്റിലും സൗദി അറേബ്യയിലും ആകാശത്ത് 8 മിനിറ്റ് മാത്രമേ ചന്ദ്രൻ ദൃശ്യമാകൂ എന്നും അതിൽ സൂചിപ്പിച്ചു. ശവ്വാൽ മാസം ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനം ശരിയ അതോറിറ്റിയുടെതായിരിക്കും. 

Read Also -  പലചരക്ക് സാധനം വാങ്ങി പണം നൽകാതെ പോയി, തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു; സെയിൽസ്മാനായ പ്രവാസിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇ-ഡ്രോയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് 50,000 ദിർഹംവീതം സമ്മാനം
പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടി, സംശയാസ്പദമായ സാഹചര്യം, പ്രവാസി യുവാക്കളെ പിടികൂടിയപ്പോൾ കൈവശം ക്രിസ്റ്റൽ മെത്ത്