ഹജ്ജിനൊരുങ്ങി പുണ്യഭൂമി; മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

Published : Jun 23, 2023, 05:29 PM IST
ഹജ്ജിനൊരുങ്ങി പുണ്യഭൂമി; മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

Synopsis

അവസാന സംഘം വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. ഐ.എക്സ് 3023 എന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 തീർഥാടകരുമായാണ് വിമാനമെത്തിയത്.

റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയിലെത്തി. അവസാന സംഘം വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. ഐ.എക്സ് 3023 എന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 തീർഥാടകരുമായാണ് വിമാനമെത്തിയത്. ഇവരെ രാത്രി 10-ഓടെ മക്കയിലെ താമസസ്ഥലത്ത് ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസിലാണ് എത്തിച്ചത്. 

ഇത്തവണ 11,252 തീർഥാടകരാണ് കേരളത്തിൽനിന്നും ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരും ഉൾപ്പെടും. 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമുണ്ട്. പുരുഷ സഹായമില്ലാതെ (മഹ്‌റമില്ലാത്ത വിഭാഗം) 2,733 വനിതാ ഹാജിമാരാണ് എത്തിയത്. ജിദ്ദ വഴി എത്തിയ മലയാളി ഹാജിമാർ ഹജ്ജിനുശേഷം മദീന സന്ദർശനം പൂർത്തിയാക്കിയാണ് മടങ്ങുക.

Read also: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു

ഹജ്ജിന് മുന്നോടിയായി പുണ്യസ്ഥലങ്ങളിലെ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു
റിയാദ്: ഹജ്ജ് ദിനങ്ങൾ അടുത്തുവന്ന സാഹചര്യത്തിൽ ഇതാദ്യമായി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. മുനിസിപ്പൽ, ഗ്രാമ, ഭവന മന്ത്രാലയവും അനുബന്ധ വകുപ്പുകളുമായി സഹകരിച്ച് റോഡ് അതോറിറ്റിയാണ് ഹജ്ജ് വേളയിൽ തീർഥാടകർ പ്രധാനമായും കടന്നുപോകുന്ന നടപ്പാതകൾ തണുപ്പിക്കാനുള്ള പരീക്ഷണം ആരംഭിച്ചത്. 

നടപ്പാതകളുടെ പ്രതലം തണുപ്പിക്കുന്നതിന് നേരത്തെ പ്രത്യേക ഗവേഷണ പഠന പരീക്ഷണങ്ങൾ റോഡ് അതോറിറ്റി നടത്തിയിരുന്നു. ആ പരീക്ഷണമാണ് പുണ്യസ്ഥലങ്ങളിൽ ഇപ്പോൾ നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുന്നത്. നടപ്പാതകളുടെ പ്രതലങ്ങൾ തണുപ്പിക്കുന്നതിലൂടെ ഉഷ്ണ കാലത്ത് തീർഥാടകർക്ക് കൂടുതൽ ആശ്വാസം നൽകുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് ജംറയുടെ ഭാഗങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്ക് മുമ്പ് റിയാദ് മേഖലയിൽ മുനിസിപ്പൽ മന്ത്രാലയവുമായി സഹകരിച്ച് റോഡ്‌സ് അതോറിറ്റി ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു